SignIn
Kerala Kaumudi Online
Wednesday, 08 July 2026 6.25 PM IST

സോളാർ പീഡനക്കേസ്; ഗണേഷ് കുമാർ എം എൽ എയുടെ മൊഴി രേഖപ്പെടുത്തി

ganesh-kumar

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ കെ ബി ഗണേഷ് കുമാർ എം എൽ എയുടെ മൊഴി രേഖപ്പെടുത്തി സി ബി ഐ. മൂന്ന് ദിവസം മുമ്പ് പത്തനാപുരത്ത് വച്ചായിരുന്നു എം എൽ എയുടെ മൊഴിയെടുത്തത്. വരും ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളേയും സിബിഐ ചോദ്യം ചെയ്യും.

പരാതിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ചും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയുള്ള വെളിപ്പെടുത്തലിനെ കുറിച്ചുമാണ് ഗണേഷ് കുമാറിനോട് ചോദിച്ചത്. കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കിയതിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന് ആരോപണമുണ്ടായിരുന്നു. ഒരാഴ്ചയ്ക്കകം ഹാജരാകാൻ ഗണേഷിന്റെ മുൻ പി എ പ്രദീപ് കോട്ടത്തലക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.


ഏഴ് നേതാക്കളുടെ പേരുകളാണ് സി ബി ഐയുടെ എഫ് ഐ ആറിലുള്ളത്. ഹൈബി ഈഡനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡൻ മുൻപ് ആരോപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CBI, KB GANESH KUMAR, SOLAR CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY