SignIn
Kerala Kaumudi Online
Tuesday, 30 June 2026 6.56 PM IST

തലസ്ഥാനത്ത് മയക്കുമരുന്ന് വേട്ട: കോവളം ബൈപ്പാസിൽ 120 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

READ ENGLISH VERSION

akhil-sachu
അറസ്റ്റിലായ അഖിലും സച്ചുവും

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തലസ്ഥാനത്ത് വീണ്ടും വൻ ലഹരിവേട്ട. കോവളം ബൈപ്പാസിൽ വച്ച് 120 ഗ്രാം എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. അഖിൽ, സച്ചു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ലഹരിമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ നോക്കിയ പ്രതികളെ സിറ്റി ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്. പ്രതികളെക്കുറിച്ചും ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയ ഉറവിടങ്ങളെക്കുറിച്ചും പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST, LATESTNEWS, KOVALAM, MDMA SALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY