SignIn
Kerala Kaumudi Online
Thursday, 02 July 2026 5.03 AM IST

പോൺസൈറ്റിൽ കണ്ടത് സ്വന്തം ചിത്രങ്ങളും വീ‌ഡിയോകളും,​ ഒപ്പം ലൈംഗിക തൊഴിലാളിയെന്ന പേരും;​ ചെയ്തത് ഉറ്റസുഹൃത്തെന്ന് യുവതി

READ ENGLISH VERSION
girl

ലണ്ടൻ: യുവതിയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കി പോൺസൈ​റ്റിൽ പോസ്​റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ഇംഗ്ലണ്ട് സ്വദേശിനി മരിയ റോസിന്റെ (സാങ്കൽപ്പിക പേര്) ഡീപ്ഫേക് ചിത്രങ്ങളും വീ‌ഡിയോകളും പ്രചരിപ്പിച്ച കേസിൽ സുഹൃത്തായ അലക്‌സാണ്(സാങ്കൽപ്പിക പേര്) പിടിയിലായത്. യുവതി അടുത്തിടെ ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്.

'ഒരു മെയിൽ ഐഡിയിൽ നിന്നും തനിക്കൊരു പോൺസൈ​റ്റിന്റെ ലിങ്കടങ്ങിയ ഇമെയിൽ വന്നിരുന്നു. ലിങ്കിൽ പ്രവേശിച്ചപ്പോൾ കണ്ടത് അതിശയിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. തന്റെ നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളുമായിരുന്നു അത്'-റോസ് പറഞ്ഞു. വീഡിയോ കണ്ട നിരവധി പേർ തന്റെ കൂടുതൽ ചിത്രങ്ങളും വീഡിയോകളും പോസ്​റ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന കമന്റുകളും സൈ​റ്റിലുണ്ടായിരുന്നു.അത് കണ്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ താൻ അലറി കരയുകയും നിലവിളിക്കുകയും ചെയ്തതായി യുവതി ബിബിസിയോട് വെളിപ്പെടുത്തി.

കുട്ടിക്കാലം മുതലേ നിരവധി സൈബർ ആക്രമണങ്ങൾ താൻ നേരിട്ടതായും യുവതി പറഞ്ഞു. തന്റെ ചിത്രങ്ങൾ ചിലർ ഡേ​റ്റിംഗ് ആപ്പുകളിൽ പോസ്​റ്റ് ചെയ്തിരുന്നതായും യുവതി പറഞ്ഞു. കൊവിഡ് സമയത്ത് എക്സിലൂടെ താനൊരു ലൈംഗിക തൊഴിലാളിയാണെന്ന് തരത്തിൽ ചിലർ എക്സിലൂടെ പോസ്റ്റ് പങ്കുവച്ചതായും മരിയ വ്യക്തമാക്കി. ഇതോടെയാണ് മരിയയും മറ്റൊരു സുഹൃത്തും കൂടുതൽ അന്വേഷണങ്ങൾ നടത്താൻ ആരംഭിച്ചത്. താൻ നേരിട്ട സൈബ‌ർ ആക്രമണങ്ങൾക്ക് പിന്നിൽ മുൻകാമുകനാണെന്ന സംശയം വരെയുണ്ടായിരുന്നുവെന്ന് മരിയ ബിബിസിയോട് പറഞ്ഞു.

പോൺസൈറ്റിലുണ്ടായിരുന്ന ഒരു ചിത്രത്തിൽ നിന്നാണ് പ്രതിയെ മനസിലാക്കാനുളള സൂചന ലഭിച്ചതെന്ന് യുവതി വ്യക്തമാക്കി. താനും തന്റെ ഉറ്റ സുഹൃത്ത് അലക്‌സും ചേർന്ന് കേംബ്രിഡ്ജിലെ ഒരു കോളേജിൽ വച്ചെടുത്ത ചിത്രമായിരുന്നു അത്. അതിനെ എഐ ഉപയോഗിച്ചാണ് അശ്ലീല ചിത്രമാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ,സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നതെന്ന് മരിയ വ്യക്തമാക്കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. യുവതിയെ കൂടാതെ 15ഓളം സ്ത്രീകളുടെ ചിത്രങ്ങൾ ഇയാൾ പോൺസൈറ്റികളിൽ പ്രചരിപ്പിച്ചതായി കണ്ടെത്തി.തുടർന്ന് അലക്സിനെ അറസ്റ്റ് ചെയ്യുകയും ഇരകൾക്ക് നഷ്ടപരിഹാരമായി പത്ത് പൗണ്ട് (10,000 രൂപ) നൽകുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MAN, LADY, ARREST, ENGLAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY