SignIn
Kerala Kaumudi Online
Sunday, 04 October 2026 1.45 AM IST

'പുഴയ്ക്ക് പ്രായമില്ല, അതുകൊണ്ട് 60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ' നടന വിസ്മയത്തിന് ജന്മദിനാശംസകളുമായി സിനിമാ ലോകം

mohanlal

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ അറുപതാം ജന്മദിനമാണ് ഇന്ന്. വില്ലനായി കടന്നുവന്ന് നായകനായി പ്രേക്ഷക ഹൃദയങ്ങളിൽ താരം കുടിയേറിയിട്ട് നാല് പതിറ്റാണ്ടോളമായി. നടന വിസ്മയത്തിന്റെ അറുപതാം പിറന്നാൾ ഗംഭീരമായി ആഘോഷിക്കാൻ ആരാധകരും സിനിമാ പ്രവർത്തകരുമൊക്കെ കാത്തിരിക്കുന്നതിനിടയിലാണ് വെല്ലുവിളിയായി കൊവിഡ് കടന്നുവന്നത്. എന്നിരുന്നാലും ചലച്ചിത്രതാരങ്ങൾ സൂപ്പർസ്റ്റാറിന് സോഷ്യൽ മീഡിയയിലൂടെ ആശംസകളറിയിച്ചിരിക്കുകയാണ്.

മ‌ഞ്ജുവാര്യർ,പൃഥ്വിരാജ് തുടങ്ങി നിരവധ താരങ്ങളാണ് മഹാനടന് സോഷ്യൽ മീഡിയയിലൂടെ ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹൃദയസ്പർശിയായ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മ‌ഞ്ജുവാര്യർ താരത്തിന് ആശംസയറിയിച്ചിരിക്കുന്നത്. 'പുഴയ്ക്ക് പ്രായമില്ല, അതുകൊണ്ട് 60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ' 'പുഴയ്ക്ക് പ്രായമില്ല, അതുകൊണ്ട് 60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ' വെന്ന് നടി കുറിച്ചു.

മഞ്ജവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മോഹന്‍ലാല്‍ എന്ന വാക്ക് നമ്മെ പല ദൃശ്യങ്ങളും ഓര്‍മിപ്പിക്കുന്നു. തിരയടിച്ചുകൊണ്ടേയിരിക്കുന്ന കടല്‍... ആകാശംതൊടുന്ന കൊടുമുടി... തപോവനത്തിലെ വലിയ അരയാല്‍... മഞ്ഞില്‍ വിരിഞ്ഞൊരു പൂവ്... എന്റെ മനസില്‍ പലപ്പോഴും തോന്നിയിട്ടുള്ളത് ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടനെന്നാണ്. പുഴയ്ക്ക് പ്രായമില്ല. അതുകൊണ്ട് 60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ. ഇങ്ങനെയൊരു നടനപ്രവാഹത്തെ നോക്കിനില്കാന്‍ സാധിക്കുന്നു എന്നത് തന്നെ ഭാഗ്യം. ആ ഒഴുക്കിനൊത്ത് നീങ്ങാന്‍ ചിലപ്പോഴൊക്കെ സാധിച്ചു എന്നത് വ്യക്തിപരമായ സന്തോഷം. അപ്പോഴൊക്കെ അദ്ഭുതത്തോടെ കണ്ടിട്ടുണ്ട്, മുന്നില്‍ ഓരോ തുള്ളിയിലും ഒരുപാടൊരുപാട് ഭാവങ്ങള്‍ ഓളം വെട്ടുന്നത്. ഒരു പുഴയില്‍ രണ്ടാമതൊരുവട്ടം ഇറങ്ങാനാവില്ല എന്നൊരു പഴമൊഴിയുണ്ട്. അതുപോലെ ഒരുവട്ടം കണ്ട ലാലേട്ടനെയല്ല പിന്നീട് കാണാനാകുക. ഓരോ തവണയും കാണുന്ന മോഹന്‍ലാല്‍ പുതുതാണ്. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക, ലാലേട്ടാ... നിരന്തരം... ഒരുപാട് കാലം...
പിറന്നാള്‍ ആശംസകൾ !!!

'ഹാപ്പി ബർത്ത് ഡേ ചേട്ടൻ' എന്ന് പറഞ്ഞ് മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രമാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ഉണ്ണിമുകുന്ദനും മോഹൻലാലിന് ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്.

നടൻ സിദ്ദിഖും ഫേസ്ബുക്കിലൂടെ മോഹൻലാലിന് പിറന്നാളാശംസ നേർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, MOHANLAL BIRTHDAY, MANJU WARRIER, FACEBOOK POST, PRITHVIRAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA