SignIn
Kerala Kaumudi Online
Sunday, 20 September 2026 2.07 AM IST

സനൽകുമാർ ശശിധരനെതിരെ മഞ്ജുവാര്യർ കോടതിയിൽ

aa

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലൂടെ മാനഹാനിയുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തുന്നതായി ആരോപിച്ച് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടി മഞ്ജുവാര്യർ എറണാകുളം മുനിസിഫ് കോടതിയിൽ ഹർജി നൽകി. 'മറുനാടൻ മലയാളി" ചാനലിലെ ഷാജൻ സ്‌കറിയയും ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ 'മെറ്റ"യും രണ്ടും മൂന്നും എതിർകക്ഷികളാണ്. തുടർന്നുള്ള പോസ്റ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ കോടതി, സനൽകുമാർ ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയച്ചു. ഹർജി 30ന് പരിഗണിക്കും. മഞ്ജുവാര്യർ ചില റാക്കറ്റുകളുടെ പിടിയിലാണെന്ന് ആരോപിച്ചും അവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം നടത്തിവരികയാണ് സനൽകുമാർ. എന്തും ചെയ്യാമെന്ന പ്രവണത ശരിയല്ലെന്ന് മഞ്ജുവിനു വേണ്ടി ഹാജരായ അഡ്വ.ശാന്തി മായാദേവി പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANJU WARRIER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA