
തെന്നിന്ത്യൻ നടി അമൃതയുടെ മകൾ മരിച്ചെന്ന വാർത്തയിൽ ഗായിക അമൃത സുരേഷിന്റെ ചിത്രം പ്രചരിപ്പിച്ചതിൽ പ്രതികരിച്ച് സഹോദരി അഭിരാമി സുരേഷ്. ദയവ് ചെയ്ത് ദയ കാണിക്കണമെന്നും ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭിരാമി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
' അഞ്ചോ ആറോ ദിവസം മുമ്പ് ഒരു യൂട്യൂബ് ചാനലിൽ വളരെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു തംബ്‌നെയിൽ കണ്ടു. അമൃതയുടെ മകൾ അന്തരിച്ചെന്ന് പറഞ്ഞിട്ട്. കന്നടയോ തെലുങ്കോ താരത്തിന്റെ മകൾ അന്തരിച്ചതിനെക്കുറിച്ച് തന്നെയാണ് വാർത്ത. എന്നാൽ ഈ മലയാളം ചാനൽ, നമുക്ക് അറിയാവുന്ന എല്ലാ അമൃതമാരും കരയുന്ന ഫോട്ടോയാണ് തംബ്‌നെയിലായി കൊടുത്തത്. ഈ കാര്യം ആ വീഡിയോ ഇറങ്ങി ദിവസം തന്നെ എനിക്കൊരാൾ അയച്ച് തന്നു. അമൃത ചേച്ചി ഇതിലൊന്നും പ്രതികരിക്കാറില്ല.
പിന്നെ വിവാദം എവിടെയുണ്ടോ അവിടെ എന്റെ ചേച്ചിയുമുണ്ട്. അവരുടെ യോഗമായിപ്പോയി. ദയവ് ചെയ്ത് ഇങ്ങനത്തെ കാര്യങ്ങൾ വരുമ്പോഴെങ്കിലും മരണവാർത്ത വരുമ്പോഴെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകാതിരിക്കുക. നമ്മൾ വളരെ വിഷമിച്ചിരിക്കുന്ന സമയത്ത് ഇങ്ങനത്തെയൊരു കാര്യം കാണുമ്പോൾ ആത്മഹത്യയിലേക്ക് വരെ എത്തിച്ചേക്കാം.'- അഭിരാമി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
