SignIn
Kerala Kaumudi Online
Saturday, 30 May 2026 1.58 PM IST

'ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടു, ഇന്നും ആ സത്യം ആർക്കും അറിയില്ല'; വെളിപ്പെടുത്തലുമായി നടി

prajusha

ഒരു കാലത്ത് സീരിയൽ അഭിനയരംഗത്തും ടെലിവിഷൻ കോമഡി പരിപാടികളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്ന നടിയായിരുന്നു പ്രജുഷ. തമിഴ് സീരിയലുകളിലും നായികാ വേഷങ്ങൾ ചെയ്തിരുന്ന പ്രജുഷ ഇപ്പോൾ അവസരങ്ങൾ കുറയാനിടയായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. താരത്തിന്റെ ഭർത്താവും സംവിധായകനുമായ കുമാർ നന്ദയ്ക്ക് സിനിമാ രംഗത്ത് നിന്നുണ്ടായ മോശം അനുഭവങ്ങളും അവർ പങ്കുവച്ചു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രജുഷ ഇക്കാര്യങ്ങൾ സംസാരിച്ചത്.

'ഒരു സമയത്ത് തിരുവനനന്തപുരത്തും തമിഴ്നാട്ടിലും പോയി സീരിയലുകളിൽ അഭിനയിച്ചിരുന്ന സമയമുണ്ടായിരുന്നു. ഇന്ന് അതൊക്കെ മാറി. അവസരങ്ങൾ ഒരുപാട് കുറഞ്ഞു. പണ്ട് അഭിനയിക്കാൻ അധികം ആളുകളില്ലായിരുന്നു. ഓരോ സീരിയലുകളിലും നായികയും നായകനും മാത്രമേ മാറുളളൂ. ഇന്ന് അങ്ങനെയല്ല. എല്ലാവരും പുതിയ താരങ്ങൾക്കാണ് സീരിയലുകളിൽ പ്രാധാന്യം നൽകുന്നത്. അത് മിക്ക അഭിനേതാക്കളെയും ബാധിച്ചിട്ടുണ്ട്. പഴയതിന്റെ ഒരു അംശം അവസരങ്ങൾ പോലും ഇപ്പോൾ ലഭിക്കുന്നില്ല. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിന്ന് ഒരുപാട് കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.

എന്റെ ഭർത്താവ് കുമാർ നന്ദ സംവിധായകനാണ്. നല്ല സാമ്പത്തിക ചു​റ്റുപാടിൽ ജീവിച്ച് വന്ന വ്യക്തിയായിരുന്നു അദ്ദേഹം.എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ദിലീപ് നായകനായി എത്തിയ 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ചിത്രം ഞങ്ങളെ വളരെയധികം വിഷമിപ്പിച്ചു. ആ സിനിമയുടെ സ്‌ക്രിപ്​റ്റിന് 'ജോസൂട്ടി എഴുതിയ സുവിശേഷം' എന്നാണ് ഭർത്താവ് പേരിട്ടിരുന്നത്. അത് മാ​റ്റി.

ആ സിനിമ അദ്ദേഹത്തിന് തന്നെ സംവിധാനം ചെയ്യണമെന്ന് ആഗ്രമുണ്ടായിരുന്നു. സിനിമ നിർമിക്കാമെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ഉറപ്പ് നൽകി. താരങ്ങളെയും കാസ്​റ്റ് ചെയ്തു. ശ്രീലങ്കയിൽ ഷൂട്ടിംഗിനായി പോയി. ശ്രീലങ്കയിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് നിർമാതാവിന് ഒരുപാട് നഷ്ടം വന്നു. ഒടുവിൽ ഭർത്താവിനോട് നിർമാതാവ്, സംവിധായകൻ ജിത്തു ജോസഫിന്റെ ഡേ​റ്റ് കിട്ടിയെന്ന് പറഞ്ഞു. അങ്ങനെ ഭർത്താവ് സിനിമയുടെ തിരക്കഥ മുഴുവനും നിർമാതാവിന് എഴുതി കൊടുത്തു. ആ സിനിമയുടെ യഥാർത്ഥ തിരക്കഥാകൃത്ത് കുമാർ നന്ദയാണെന്ന സത്യം ഇന്നും ആർക്കും അറിയില്ല. അത് വലിയ സങ്കടമാണ്. ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല. ഞാൻ പ്രതികരിച്ചു. ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീ​റ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു. അത് ഭർത്താവ് സമ്മതിച്ചില്ല'- പ്രജുഷ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACTRESS, REVEAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY