SignIn
Kerala Kaumudi Online
Saturday, 06 June 2026 6.19 AM IST

പ്രകൃതിയുടെ മനോഹാരിതയിൽ നൃത്തം ചെയ്ത് അമലപോൾ,​ കാട്ടിലെ വെള്ളച്ചാട്ടത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വച്ച് താരം

READ ENGLISH VERSION
ff

തെന്നിന്ത്യൻ താരം അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കാടിനകത്തുള്ള വെള്ളച്ചാട്ടത്തിൽ നിന്നുള്ള ചിത്രങ്ങളാണ് അമല പോൾ പങ്കുവച്ചത്. മഴത്തുള്ളികളും വെള്ളച്ചാട്ടവും സംഗമിക്കുന്ന പ്രകൃതിയുടെ മനോഹാരിതയിൽ നൃത്തം ചെയ്യുന്നു എന്നാണ് ചിത്രം പങ്കുവച്ച് അമല കുറിച്ചത്. താൻ ഇപ്പോൾ കാടിനകത്താണെന്നും കാടിനോടാണ് പ്രിയമെന്നും അമല പറയുന്നു. ഗോവയിൽ നിന്നുള്ള ചിത്രമാണ് എന്നാണ് സൂചന.

പൃഥിരാജ് നായകനായ ആടു ജീവിതമാണ് അമല പോളിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ ക്രിസ്റ്റഫർ,​ അജയ് ദേവ്‌ഗണിന്റെ ഭോല എന്നീ സിനിമകളാണ് താരത്തിന്റേതായി ഒടുവിൽ പുറതതിറങ്ങിയത്.

View this post on Instagram

A post shared by Amala Paul (@amalapaul)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AMALA PAUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY