
കാസർകോട്: രാജ്യത്തിന്റെ ഐക്യവും ദേശീയബോധവും ദുർബലപ്പെടുത്താനുള്ള ശ്രമമാണ് വന്ദേമാതരത്തിനെതിരായ പ്രതിഷേധമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള കേന്ദ്ര സർവകലാശാലയിൽ സാഹിത്യ അക്കാഡമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന് പിന്നിലെ ശക്തികളെയും ആശയങ്ങളെയും കണ്ടെത്തണം. ഡൽഹി മുതൽ പ്രാദേശികതലം വരെ ഇത്തരം പ്രവണതകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളെക്കുറിച്ച് സമൂഹം ജാഗ്രത പുലർത്തണം. മുഴുവൻ ഗാനം ആലപിക്കാതെ 'വന്ദേ മാതരം' എന്ന് ഉച്ചരിച്ചാൽ പോലും രാജ്യത്തെ ജനങ്ങൾ ഒന്നാകുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും ഗവർണർ പറഞ്ഞു. അഖില ഭാരതീയ സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി പവൻപുത്ര ബാദൽ അദ്ധ്യക്ഷത വഹിച്ചു. അക്കാഡമി മലയാളം അഡ്വൈസറി ബോർഡ് കൺവീനർ കെ.പി.രാമനുണ്ണി, വൈസ് ചാൻസലർ പ്രൊഫ.സിദ്ദു പി.അൽഗുർ, പ്രൊഫ.സുനൈന സിംഗ്, സ്‌നേഹ ചൗധരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |