SignIn
Kerala Kaumudi Online
Saturday, 31 October 2026 2.12 AM IST

കേരളത്തിന് 988.75 കോടിയുടെ റോഡ് വികസന സഹായം

a

□ 39 പദ്ധതികൾക്ക് കേന്ദ്രാനുമതി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (സി.ആർ.ഐ.എഫ്) പദ്ധതിയിൽ ഉൾപ്പെടുത്തിയ സംസ്ഥാനത്തെ 39 റോഡ് വികസന പദ്ധതികൾക്ക് 988.75 കോടി രൂപയുടെ അനുമതി. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ് അനുമതി നൽകിയത്. ഇതിലൂടെ, സംസ്ഥാനത്തെ 486 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കാനാകുമെന്ന് മന്ത്രി പി.കെ. ബഷീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി ഇതു സംബന്ധിച്ച് നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾ കൃത്യമായി അവതരിപ്പിച്ച് അനുകൂല തീരുമാനം നേടിയെടുക്കാനായത് നേട്ടമായി. വിവിധ ജില്ലകളിലായി റോഡുകളുടെ നവീകരണവും വികസനവുമാണ് ലക്ഷ്യമിടുന്നത്. മേജർ ഡിസ്ട്രിക്ട് റോഡുകൾക്ക് പുറമെ ഓർഡിനറി ഡിസ്ട്രിക്ട് റോഡുകളും കോർപ്പറേഷൻ റോഡുകളും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ, എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത റോഡുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

അനുമതി ലഭിച്ച പദ്ധതികൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. സാങ്കേതികാനുമതിയും സാമ്പത്തികാനുമതിയും സമയബന്ധിതമായി പൂർത്തിയാക്കി ഡിസംബറിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. റോഡുകളുടെ ഗുണനിലവാരവും സമയ ക്രമവും ഉറപ്പാക്കും. ദേശീയ പാതാനിലവാരത്തിലുള്ള നിർമ്മാണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവൃത്തികളെന്നും മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA