
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ രോഗികൾക്ക് നൽകിയത് ക്ലിനിക്കൽ ട്രയൽ മരുന്നാണോയെന്ന് സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
നിർമ്മാണത്തീയതിയില്ലാത്ത മരുന്നാണ് എത്തിച്ചത്. 2021ൽ വാങ്ങിയ മരുന്നിന്റെ കാലാവധി 2023 മേയ് വരെയാണ്. എന്നാൽ 2024ലും 2025ലും ഇത് ഉപയോഗിച്ചെന്നാണ് വിവരം. ഈ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണോ നിപ ബാധിതർ മരിച്ചതെന്ന് മെഡിക്കൽ ബോർഡ് പരിശോധിക്കും. അവരുടെ റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ പറയാനാവൂ. ചാടിക്കയറി ഒന്നും പറയുന്നില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിദേശ മരുന്നുകമ്പനികളുമായുള്ള ഇടപാടും ഇടനിലക്കാരെയും അന്വേഷണത്തിൽ ഉൾപ്പെടുത്തും. എസ്.എം.എ മരുന്നുവിവാദം ഉന്നയിച്ചവർ ഇപ്പോൾ എന്തു പറയുന്നു. പ്രതിപക്ഷ നേതാവ് തനിക്കയച്ച കത്തിൽ വില കുറഞ്ഞ മരുന്ന് കൊടുക്കരുതെന്നേയുള്ളൂ. ക്ലിനിക്കൽ ട്രയലിനെക്കുറിച്ചുള്ള പരാമർശമൊന്നുമില്ല.
അതേസമയം, റെംഡിസിവർ ഉപയോഗിച്ചതുകൊണ്ടല്ല നിപ രോഗികൾ മരിച്ചതെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ ഫിസിഷ്യൻ ഡോ.എ.എസ്. അനൂപ്കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |