
ചെന്നൈ: തമിഴ് നടി വത്സല രാജഗോപാൽ (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. റോജ, അന്യൻ, സതി ലീലാവതി, മൊഴി തുടങ്ങിയവയിലൂടെ ശ്രദ്ധേയയായി. തിരുവനന്തപുരത്തായിരുന്നു ജനനം. 1953ൽ വിവാഹശേഷം ചെന്നൈയിലേയ്ക്ക് മാറി. ഇവിടെ അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ ക്ളർക്കായി ജോലി ലഭിച്ചു. നാടകത്തിലെ താത്പര്യം കാർട്ടൂണിസ്റ്റ് ശ്രീധരന്റെ രസികരംഗ എന്ന നാടക സംഘത്തിലെത്തിച്ചു. 1992ൽ 60-ാം വയസിൽ മണിരത്നത്തിന്റെ റോജയിലൂടെ സിനിമാരംഗത്തേക്ക്. 400ലധികം സിനിമകളിൽ വേഷമിട്ടു. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. 2013 വരെ സിനിമകളിൽ സജീവമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |