
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യബസുകൾ വെറ്റ് ലീസിനെടുത്ത് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ.
ബസ് സർവീസ് മേഖലയെ വ്യവസായമായി അംഗീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാമെന്നും കേരളസ്റ്റേറ്റ് പ്രൈവറ്റ് ബസ്ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രതിനിധികളുമായുളള ചർച്ചയിൽ മന്ത്രി ഉറപ്പു നൽകി. മന്ത്രിയുടെ ഉറപ്പിൽ സംഘടനാനേതാക്കൾ സെക്രട്ടേറിയറ്റ് നടയിൽ നടത്തിയിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു.
ബസുകളുടെ സർവീസ് കാലപരിധി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുളള പത്മകുമാർ കമ്മിഷൻറെ ശുപാർശകൾ നിയമാനുസൃതം നടപ്പാക്കും. ഒരു ബസ്ഉടമയ്ക്ക് തന്റെ സർവീസ് മറ്റൊരാൾക്ക് നിയമപരമായി കൈമാറുന്നതിനുളള സാങ്കേതികതടസം നീക്കും. പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും സർക്കാരുമായി ആശയവിനിമയം നടത്തുന്നതിനും ബസ്ഉടമകളുടെ സംഘടനാപ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി സ്ഥിരംസമിതിയുണ്ടാക്കും. ഗതാഗതവകുപ്പ് സെക്രട്ടറി ഡി.ബാലമുരളി, ട്രാൻസ്‌പോർട്ട്കമ്മിഷണർ സ്പർജൻകുമാർ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.പി സാജു, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ
ഭാരവാഹികളായ ഹംസഏരിക്കുന്നൻ, കെ.സത്യൻ, പാലമുറ്റത്ത് വിജയകുമാർ, എം.എസ്.പ്രേംകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |