
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയന്റെ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റായി എം.വിൻസെന്റ് എം.എൽ.എയെ സംസ്ഥാന പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു. ബിജു ജോൺ വർക്കിംഗ് പ്രസിഡന്റ്. ദീപു ശിവ ജനറൽ സെക്രട്ടറി. മറ്റ് ഭാരവാഹികൾ: വി.ജി.ജയകുമാരി (ട്രഷറർ), ടി.കെ.നൗഷാദ്, എം.ഷൗക്കത്തലി, പി.സന്തോഷ് കുമാർ (വൈസ് പ്രസിഡന്റുമാർ), എ.എൻ.രാജേഷ്, മനോജ് ലക്കയിൽ, സിജി.പി.എസ്, ആർ.ജി ശ്രീകുമാർ, എം.എ.അലിയാർ (സെക്രട്ടറിമാർ),സി.സതീഷ് കുമാർ, സി.പ്രദീപ്കുമാർ,എസ്. തുഷാർ, ടോബി ജോസഫ്, അബ്ദുൽ ലത്തീഫ്, കെ.കെ.ഷാജി, യു.വി.അഭിലാഷ്, സി.സി.പ്രിൻസ്, രജിൻ ജിത്ത്, സജിത റാണി (ഓർഗനൈസിംഗ് സെക്രട്ടറിമാർ). പ്രതിനിധി സമ്മേളനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |