SignIn
Kerala Kaumudi Online
Friday, 11 September 2026 11.11 AM IST

ഗുണ്ടാത്തലവൻ ജയിൽ മോചിതനായി; ആഘോഷത്തിന് 'ആവേശം' മോഡൽ പാർട്ടി, റീൽസ് വീഡിയോ പുറത്ത്

READ ENGLISH VERSION
visuals

തൃശൂർ: ഫഹദ് ഫാസിൽ നായകനായ 'ആവേശം' എന്ന ചിത്രത്തിന്റെ മോഡലിൽ പാർട്ടി നടത്തി ജയിൽ മോചിതനായ ഗുണ്ടാത്തലവൻ. നാല് കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ഗുണ്ടാത്തലവൻ അനൂപ് ആണ് പാർട്ടി നടത്തിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. പാർട്ടിയുടെ ദൃശ്യങ്ങൾ റീലുകളാക്കി ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്‌തു.

രണ്ടാഴ്‌ച മുമ്പ് തൃശൂർ കുറ്റൂർ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തിൽ വച്ചാണ് പാർട്ടി നടത്തിയത്. 60ഓളം കുറ്റവാളികൾ പാർട്ടിയിൽ പങ്കെടുത്തെന്നാണ് വിവരം. പൊലീസ് ജീപ്പിന് സമീപത്തായി ഇവർ നിൽക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിയ്യൂർ സ്റ്റേഷൻ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും ഇക്കാര്യത്തിൽ പൊലീസ് നടപടിയൊന്നും സ്വീകരിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDEO, REELS, VISUALS, GANGSTER, AAVESHAM MOVIE, PARTY, TRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA