SignIn
Kerala Kaumudi Online
Friday, 11 September 2026 3.16 AM IST

തിയേറ്ററുകളിലെ അമിതവില:   25 കേസെടുത്തു

multiplex-inspection-

തിരുവനന്തപുരം:ജില്ലകളിലെ മൾട്ടിപ്ലക്സുകളിൽ നടന്ന 35 പരിശോധനകളിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ലീഗൽ മെട്രാളജി വകുപ്പ് 15, ഉപഭോക്തൃകാര്യവകുപ്പും ഭക്ഷ്യവകുപ്പും നാലു വീതവും ഭക്ഷ്യസുരക്ഷാവകുപ്പ് രണ്ടു കേസുകളുമെടുത്തു.

കൊല്ലത്ത് മൾട്ടിപ്ലക്സ് തിയറ്ററിലെ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഷോപ്പ് ഭക്ഷ്യസുരക്ഷാവകുപ്പ് പൂട്ടിച്ചു . ഫ്രീസറിലെ ഐസ്‌ക്രീമിൽ മുടിയുടെ അംശവും പ്രാണിയുടെ സാന്നിദ്ധ്യവും കാലാവധി കഴിഞ്ഞ പാലും കണ്ടെത്തി. നടത്തിപ്പുകാരനു പിഴ ചുമത്തുന്നതിനായി നോട്ടീസ് നൽകി. പോപ്‌കോൺ ബില്ലിൽ തൂക്കം രേഖപ്പെടുത്താത്തതിനും കേസെടുത്തു. ലീഗൽ മെട്രോളജി വകുപ്പ് പിഴയായി 62,000 രൂപ ഈടാക്കി. പോപ്‌കോൺ, ശീതളപാനീയങ്ങൾ വില്പന നടത്തിയതിൽ വ്യാപകമായി കുറവ് കണ്ടെത്തിയതിനെ തുടർന്ന് ലീഗൽ മെട്രോളജി ആക്ട് 2009 സെക്ഷൻ 30 പ്രകാരം അളവിൽ കുറവ് വിൽപ്പന നടത്തിയതിന് നാലു കേസുകളെടുത്തു.

പോപ്‌കോണിന് 75 ഗ്രാം അളവ് പ്രഖ്യാപിച്ചിരുന്നതിൽ 25 ഗ്രാം വരെ കുറവും 450 മില്ലിഗ്രാം വരെയും ശീതളപാനീയത്തിൽ 35 മി.ഗ്രാം വരെയും കുറവു കണ്ടെത്തി. ത്രാസുകൾ കൃത്യമല്ലാത്തതിന് 3 തിയറ്ററുകൾക്കെതിരെ സെക്ഷൻ 24, 33 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

ലീഗൽ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂൾസ് പ്രകാരം നിർദ്ദിഷ്ട അറിയിപ്പില്ലാത്ത ഒരു സ്ഥാപനത്തിനെതിരെയും കേസെടുത്തു. അളവ് കൃത്യമായി പറയാതെ ലാർജ്, മീഡിയം, സ്മാൾ എന്നിങ്ങനെ വിൽപ്പന നടത്തുന്നതിന് ലീഗൽ മെട്രോളജി ആക്ട് സെക്ഷൻ 34 പ്രകാരം ഏഴു കേസുകളെടുത്തിട്ടുണ്ട്. മൾട്ടിപ്ലക്സുകളിൽ കുടിവെള്ളം വയ്ക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA