SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

പി.എം ശ്രീ നടപ്പാക്കിയില്ലെങ്കിൽ മറ്റ് ഫണ്ടുകളും നഷ്ടമാകുമെന്ന് കേന്ദ്രം

aa

ന്യൂഡൽഹി: പി.എം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ മറ്റു ഫണ്ടുകളും കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളാണ് എൽ.ഡി.എഫും യു.ഡി.എഫും സങ്കുചിത രാഷ്ട്രീയം പറഞ്ഞ് ഇല്ലാതാക്കുന്നതെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി. അഴിമതിയും നിയമനത്തിലെ അനാവശ്യ കാലതാമസവും കാരണം വലയുന്ന കേരളത്തിലെ പി.എസ്.സി റാങ്ക് ഹോൾഡർമാരുടെ അവസ്ഥ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PMSHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA