SignIn
Kerala Kaumudi Online
Monday, 25 May 2026 12.50 PM IST

'കുറ്റം ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട്, അന്നും ഇന്നും എന്നും അവൾക്കൊപ്പം'; പ്രതികരണവുമായി മഞ്ജു വാര്യർ

manju-warrier

തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിധിയിൽ അതിജീവിത ആദ്യ പ്രതികരണം രേഖപ്പെടുത്തിയതിനുപിന്നാലെ തന്റെ നിലപാടറിയിച്ച് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിലൂടെയാണ് നടി അതിജീവിതയ്ക്ക് വീണ്ടും പിന്തുണയുമായി എത്തിയിരിക്കുന്നത്. കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്നും അത് ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ടെന്നും മഞ്ജു വാര്യർ പോസ്റ്റിൽ കുറിച്ചു. അന്നും ഇന്നും എന്നും അതിജീവിതയ്ക്കൊപ്പെമെന്ന് ആവർത്തിച്ചാണ് നടി കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

നടിയുടെ കുറിപ്പിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ.

പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും, ഇന്നും, എന്നും അവൾക്കൊപ്പം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MANJU WARRIER, INSTAGRAM POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA