SignIn
Kerala Kaumudi Online
Saturday, 31 October 2026 12.19 PM IST

തൊപ്പിവയ്ക്കാത്ത   പൊലീസുകാരിയായി   ശ്രീനാദേവി  കുഞ്ഞമ്മ, അടൂരിൽ യൂത്ത് കോൺഗ്രസുകാരുടെ സ്റ്റേഷൻ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

sreena-devi
പുറത്തുവന്ന ദൃശ്യങ്ങൾ

പത്തനംതിട്ട: അടൂർ പൊലീസ് സ്​റ്റേഷനിൽ കോൺഗ്രസ് ജില്ലാപഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെയും യൂത്തുകോൺഗ്രസ് നേതാവ് ഫെനി നൈനാന്റെയും നേതൃത്വത്തിൽ നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. പൊലീസുകാരെ സാക്ഷിയാക്കിയായിരുന്നു അതിക്രമം.ഇക്കഴിഞ്ഞ ജൂലായ് പതിനൊന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് കസ്​റ്റഡിയിലെടുത്ത പ്രതിയെ സ്​റ്റേഷൻ വളപ്പിൽ കയറി സംഘം മർദ്ദിക്കുകയും സ്റ്റേഷനുള്ളിൽ കയറിയ ശ്രീനാദേവി കുഞ്ഞമ്മ ലോക്കപ്പിലുള്ള പ്രതിയെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനെല്ലാം മൂകസാക്ഷികളായി നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും ദൃശ്യങ്ങളിൽ കാണാം.

ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിലാണ് യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് കസ്​റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് സ്റ്റേഷൻ വളപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം.പൊലീസ് ജീപ്പ് തടഞ്ഞു നിർത്തി രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും സ്​റ്റേഷനുള്ളിലേക്ക് അതിക്രമിച്ചു കയറുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
തുടർന്ന് പൊലീസ് ഇയാളെ പിടിച്ചുവലിച്ച് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോകുന്നു. പിന്നാലെ സ്റ്റേഷനുള്ളിൽ കയറിയ ശ്രീനാദേവി ലോക്കപ്പിന് മുന്നിലെത്തി ഉളളിലുള്ള രാജൻ ജോസഫിനോട് കയർത്ത് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത് ഒരു പൊലീസുകാരൻ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിവരാവകാശംവഴി ലഭിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസിനെതിരെയും സർക്കാരിനെതിരെയും കടുത്ത വിമർശനമാണ് പൊതുസമൂഹത്തിൽ നിന്ന് ഉയരുന്നത്. പൊലീസുകാർക്ക് ഉൾപ്പെടെ പരിക്കേറ്റ സംഭവത്തിൽ കണ്ടാലറിയാവുന്നവർക്കെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്. അതിക്രമം നടത്തിയവരെ വ്യക്തമായി തിരിച്ചറിയാമെന്നിരിക്കെ എന്തുകൊണ്ട് അവരുടെ പേരിലാരും കേസെടുക്കുന്നില്ലെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

.

English Summary

Footage has emerged showing an incident at Adoor Police Station involving Congress district panchayat member Sreenadevi Kunjamma and Youth Congress leader Feni Nainan. The incident, which took place on July 11, reportedly occurred in the presence of police personnel.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADOOR YOUTH CONGRESS, YOUTH CONGRESS STATION ATTACK, ADOOR POLICE STATION VISUALS, YOUTH CONGRESS VIOLENCE, ADOOR YOUTH CONGRESS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA