SignIn
Kerala Kaumudi Online
Saturday, 31 October 2026 11.53 AM IST

സെക്രട്ടറിയേറ്റ് സമരത്തിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്; വളർമതി ഒന്നാം പ്രതി

READ ENGLISH VERSION
valarmathi
സെക്രട്ടറിയേറ്റിന് മുന്നിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്ന വളർമതി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്. സമരസമിതി നേതാവ് വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസ്. തിരിച്ചറിഞ്ഞ എട്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എൽപിഎസ്ടി സമരത്തിലെ മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതികരണവുമായി തലമുണ്ഡനം ചെയ്താണ് വളർമതി പ്രതിഷേധിച്ചത്.

സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ തല മുണ്ഡനം ചെയ്ത് നിരാഹാരം ആരംഭിക്കുമെന്ന് റാങ്ക് ഹോഡേഴ്സ് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ യാതൊരു തീരുമാനവും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ഉദ്യോഗാർഥികൾ നടപടി കടുപ്പിച്ചത്. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് അർഹമായ നിയമനം ഉടൻ ഉറപ്പാക്കുക, പ്രധാന ആവശ്യമായ വിദ്യാർത്ഥി അദ്ധ്യാപക അനുപാതം 1:25 ആയി പുനർനിശ്ചയിക്കുക, എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പിഎസ്‌സിക്ക് വിടുകയും കോഴ നിയമനങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ.

English Summary

A case has been registered against LPST rank holders protesting near the Secretariat in Thiruvananthapuram. Protest leader Valarmathi was named as the first accused, along with eight identified and 50 unidentified individuals, for conducting a protest march. Valarmathi shaved her head, intensifying demands for immediate appointments from the PSC rank list and educational reforms.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LPST RANK HOLDERS, SECRETARIAT PROTEST, VALARMATHI, KERALA PSC RANK LIST, KERALA PROTEST CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA