SignIn
Kerala Kaumudi Online
Monday, 02 November 2026 11.14 PM IST

 കേന്ദ്രമന്ത്രിക്ക് നിവേദനം   അഭിഭാഷക സംരക്ഷണ നിയമം വേണം

1

കൊച്ചി: അഭിഭാഷകർ നേരിടുന്ന അതിക്രമങ്ങൾക്കും സുരക്ഷാവെല്ലുവിളികൾക്കും പരിഹാരം കാണുന്നതിന് അഭിഭാഷക സംരക്ഷണ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് സംസ്ഥാന ലീഗൽസെൽ ചെയർമാൻ അഡ്വ.സിനിൽ മുണ്ടപ്പള്ളിയും കൺവീനർ അഡ്വ.പി.എസ്.ജ്യോതിസും കേന്ദ്രസഹമന്ത്രി അർജുൻ റാം മേഘ്‌വാളിന് നി​വേദനം നൽകി​. ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ നിർദേശപ്രകാരമായിരുന്നു കൊച്ചിയിലെ ഹയാത്ത് റീജൻസിയിൽ കൂടിക്കാഴ്ച നടത്തിയത്.

തൊഴിലിനിടെ നേരിടുന്ന ആക്രമണങ്ങൾക്ക് കർശനശിക്ഷ ഉറപ്പാക്കുന്ന നിയമം വേണമെന്നാണ് പ്രധാന ആവശ്യം. അഭിഭാഷകരുടെയും കുടുംബത്തിന്റെയും സാമൂഹികസുരക്ഷ ഉറപ്പാക്കുന്ന ക്ഷേമപദ്ധതികളും കേന്ദ്രസർക്കാർ ആവിഷ്‌കരിക്കണം. ആവശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയെന്ന് ഇരുവരും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADVOCATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA