SignIn
Kerala Kaumudi Online
Monday, 02 November 2026 10.52 PM IST

ക്ലിഫ്‌ഹൗസിലെ അറ്റകുറ്റപ്പണി തടഞ്ഞ് മുഖ്യമന്ത്രി,​ ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം

cliff-house-
മുഖ്യമന്ത്രി വി.ഡി.സതീശൻ,​ ക്ലിഫ് ഹൗസ്

തിരുവനന്തപുരം : ക്ലിഫ് ഹൗസിലെ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി തടഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. അറ്റകുകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാൻ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാനും പൊതുമരാമത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

ക്ലിഫ് ഹൗസിൽ അനാവശ്യ മോടിപിടിപ്പിക്കലോ നിർമ്മാണ പ്രവർത്തനങ്ങളോ നടത്തരുതെന്ന് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. 2022 മുതൽ തയ്യാറാക്കിയ സേഫ്ടി ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവ് ഇറങ്ങിയതെന്നാണ് വകുപ്പിൽ നിന്നുള്ള വിശദീകരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്തുള്ള എസ്റ്റിമേറ്റ് അനുസരിച്ച് ഒരു പണിയും നടത്തേണ്ടതില്ലെന്നും അവശ്യം വേണ്ട നവീകരണ പ്രവർത്തനങ്ങൾ മാത്രം നടത്തിയാൽ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇത് മറികടന്ന് ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്.

English Summary

Chief Minister V.D. Satheesan halted renovation work worth over one crore rupees at Cliff House, his official residence. He ordered the Public Works Department Secretary to immediately cancel the order, which was issued without informing the Chief Minister's office. Satheesan also sought an urgent report on the unauthorized issuance, reiterating his prior directive against unnecessary beautification projects.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLIFF HOUSE, CLIFF HOUSE RENOVATION, KERALA CHIEF MINISTER OFFICIAL RESIDENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA