
കൽപ്പറ്റ: മുത്തങ്ങ കേസിലെ വിധി വിവേചനപരമാണെന്ന് ആദിവാസി നേതാവ് സി.കെ.ജാനു. പൊലീസ് വെടിവയ്പ്പിലാണ് ജോഗി മരണപ്പെട്ടത്. എഫ്.ഐ.ആർ ഇട്ടതല്ലാതെ ഒരന്വേഷണവും നടന്നിട്ടില്ല. കുടുംബത്തിന് ഒരു നഷ്ടപരിഹാരവും ലഭിച്ചില്ല. കേസിലകപ്പെട്ട് പൊലീസ് മർദ്ദനമേറ്റ് 15 പേർ മരണപ്പെട്ടു. ഇവർക്കും നഷ്ടപരിഹാരമില്ല. ജാതിവിവേചനമാണ് നടന്നത്.
അപ്പീൽ നൽകും:
ഗീതാനന്ദൻ
പൊലീസുകാരനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കോടതി വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് എം.ഗീതാനന്ദൻ പറഞ്ഞു. വിധി പ്രസ്താവിച്ച ശേഷം ജഡ്ജ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ, 45 വർഷമായി ആദിവാസികൾക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും എല്ലാവരെയും വെറുതേ വിടണമെന്നും അപേക്ഷിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |