
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ കൺവീനിയൻസ് സ്റ്റോറുകൾ ഉടൻ ആരംഭിക്കും.
ആദ്യ സ്റ്റോർ സെപ്തംബറിൽ എറണാകുളം വൈറ്റില ഹബ്ബിൽ തുടങ്ങും. കൂടാതെ നെല്ല് സംഭരണ കുടിശ്ശിക ഓണത്തിന് മുമ്പ് കൊടുക്കും. മുൻ സർക്കാരിന്റെ കെ സ്റ്റോർ പദ്ധതി ഭേദഗതികളോടെ നടപ്പാക്കും. അഴിമതി തടയാൻ മില്ലുകളിലേക്ക് നെല്ല് കയറ്റിയയക്കുന്ന ട്രക്കുകളിലും ലോറികളിലും ജി.പി.എസ് ട്രാക്കിംഗ് നിർബന്ധമാക്കും. സപ്ലൈകോയുടെ ഔദ്യോഗിക പാഡി പോർട്ടലിലൂടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പരിശോധിക്കാനാകും.
അനൂപ് ജേക്കബ്
ഭക്ഷ്യമന്ത്രി
കുറ്റക്കാരെ നിയമത്തിന് മുന്നിൽ
കൊണ്ടുവരും
ശബരിമല നെയ്യ് ക്രമക്കേടിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ നിയമത്തിന് മുന്നിൽകൊണ്ടുവരും. ശബരിമലയിൽ എത്തിച്ച ശേഷമാണോ അതിന് മുമ്പാണോ ക്രമക്കേട് നടന്നതെന്ന് വ്യക്തമാകേണ്ടതുണ്ട്. വിതരണത്തിലുണ്ടായത് കുറ്റകരമായ അനാസ്ഥയാണ്. വിശ്വാസികളെ വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തു. ഇനി ഇത്തരമൊരു സംഭവം ഉണ്ടാകില്ല. ഇനി മുതൽ നെയ്യ് പരിശോധന ബാച്ച് അടിസ്ഥാനത്തിൽ നടത്തും. പുറത്തുനിന്ന് വാങ്ങിയാൽ നിർമ്മാണകേന്ദ്രം മുതൽ എത്തിക്കുന്നത് വരെയുള്ള ഘട്ടത്തിൽ ഡിജിറ്റൽ ട്രാക്കിംഗും ഉണ്ടാകും. സപ്ളൈ ചെയിനിലെ ഡിജിറ്റൽ മൂവ്മെന്റ് രജിസ്റ്റർ ഉൾപ്പെടെ ഉറപ്പാക്കും.
കെ.മുരളീധരൻ
മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |