SignIn
Kerala Kaumudi Online
Saturday, 17 October 2026 12.45 AM IST

ശബരിമല മേൽശാന്തി നറുക്കെടുപ്പ് നാളെ

1

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമലനട ഇന്ന് വൈകിട്ട് 5ന് തുറക്കും. നാളെ രാവിലെ ഉഷഃപൂജയ്ക്കു ശേഷമാണ് മാളികപ്പുറം,​ ശബരിമല മേൽശാന്തി നറുക്കെടുപ്പ്. ഇന്ന് പ്രത്യേക പൂജകളില്ല. നാളെ രാവിലെ 5ന് മേൽശാന്തി നടതുറക്കും. തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കിഴക്കേമണ്ഡപത്തിൽ ഗണപതിഹോമം നടത്തും. ശബരിമല മേൽശാന്തി ലിസ്റ്റിൽ ഏഴും,​ മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ അഞ്ചും പേരുണ്ട്. ആദ്യം സന്നിധാനത്തും,​ പിന്നീട് മാളികപ്പുറത്തുമാണ് നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ ദേവനന്ദൻ സന്നിധാനത്തേയും,​ അനശ്വര.എം.രഞ്ജിത്ത് മാളികപ്പുറം മേൽശാന്തിയേയും നറുക്കെടുക്കും. വൃശ്ചികം ഒന്നുമുതൽ ഒരു വർഷം പുറപ്പെടാശാന്തിമാരായാണ് ചുമതല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA