SignIn
Kerala Kaumudi Online
Tuesday, 04 August 2026 3.31 AM IST

പി.എസ്. ബാനർജി പുരസ്കാരം സി.ജെ.കുട്ടപ്പന്

photo

കൊല്ലം: പി.എസ്.ബാനർജി അക്കാഡമി ഒഫ് ഫോക് ലോർ ആൻഡ് ഫൈൻ ആർട്സ് ഏർപ്പെടുത്തിയ പി.എസ്. ബാനർജി പുരസ്കാരം നാടൻപാട്ട് കലാകാരൻ സി.ജെ.കുട്ടപ്പന് നൽകും. 50 വർഷം പിന്നിടുന്ന സി.ജെ.കുട്ടപ്പന്റെ പാട്ടുജീവിതത്തിനുള്ള അംഗീകാരമാണ് 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. 9ന് ഉച്ചയ്ക്ക് 2.30ന് ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി പി.സി.വിഷ്ണുനാഥ് പുരസ്കാരം സമർപ്പിക്കും. സഞ്ജയ് പണിക്കർ അദ്ധ്യക്ഷത വഹിക്കും. കാെടിക്കുന്നിൽ സുരേഷ് എം.പി, ചലച്ചിത്ര നടൻ സാജു നവോദയ എന്നിവർ മുഖ്യാതിഥികളാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA