SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.06 AM IST

ആർ.എസ്.എസ് പരിപാടിക്ക് സംരക്ഷണം നൽകിയത് അപലപനീയം: പിണറായി 

1

തിരുവനന്തപുരം: കാസർകോട്ടെ കേന്ദ്ര സർവകലാശാലയിൽ ആർ.എസ്.എസ് പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകിയത് അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സംഘപരിവാർ സംഘടനയൊഴികെയുള്ള മറ്റു വിദ്യാർത്ഥി സംഘടനകളാകെ പ്രതിഷേധിച്ചിട്ടും പരിപാടിക്ക് സർക്കാർ ഒത്താശ ചെയ്യുകയായിരുന്നു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ രാഷ്ട്രീയം പ്രകടമാണ്. അക്കാഡമിക് പരിപാടിയാണെങ്കിൽ അക്കാ‌ഡമിക് പശ്ചാത്തലമില്ലാത്ത ആർ.എസ്.എസ് നേതാവിനെ ക്ഷണിച്ചതിന് എന്തു ന്യായീകരണമാണ് പറയാനുള്ളത്? രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെപ്പോലും ഹാളിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞുനിറുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA