
തിരുവനന്തപുരം:ഗുണമേന്മയുളള കേരളത്തിന്റെ ഉത്പന്നങ്ങൾ 'ബ്രാൻഡ് കേരളം' എന്ന പേരിൽ ലോക വിപണയിൽ എത്തിക്കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനം.സുഗന്ധവ്യഞ്ജനങ്ങൾ,സമുദ്രോത്പ്പന്നങ്ങൾ,കൈത്തറി ഉത്പന്നങ്ങൾ,ആയുർവേദ ചേരുവകൾ, കശുവണ്ടി,കയർ എന്നിവ ആഗോള വിപണിയിൽ ഇടനിലക്കാരുടെ ലേബലിലാണ് എത്തുന്നത്.അതുകാരണം ഉത്പാദകർക്ക് അർഹിക്കുന്ന മൂല്യം ലഭിക്കാറില്ല.ഓരോ മലയാളിയെയും കേരളത്തിന്റെ മികച്ച ഉത്പ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന വിധത്തിലായിരിക്കും ബ്രാൻഡിംഗ്.ഉത്പന്നങ്ങളുടെ ഗുണനിലവാരവും ആധികാരികതയും ഉറപ്പാക്കുന്ന 'കേരള മാർക്ക് ' സർട്ടിഫിക്കേഷൻ വികസിപ്പിക്കും.ഇത് ആഭ്യന്തര,അന്താരാഷ്ട്ര വിപണികളിൽ ഉത്പന്നങ്ങൾക്ക് പ്രവേശനം ലഭിക്കാൻ അവസരം ഒരുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |