തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനവും കാര്യവട്ടം ക്യാമ്പസിന്റെ പ്രവേശന കവാടവും മറച്ച് സ്ഥാപിച്ചിരുന്ന ബോർഡുകളും ബാനറുകളും നീക്കി. ഉടനടി ഇവ നീക്കം ചെയ്യാൻ വി.സി ഡോ. മോഹനൻ കുന്നുമ്മേൽ ഉത്തരവിട്ടിരുന്നു. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സംഘടനകൾ ചേർന്നാണ് ഇവ നീക്കിയത്. ബോർഡുകളും ബാനറുകളും നീക്കിയില്ലെങ്കിൽ സർവകലാശാലയുടെ ചെലവിൽ നീക്കം ചെയ്യാനും സ്ഥാപിച്ചവരിൽ നിന്ന് ചെലവ് ഈടാക്കാനും വി.സി നിർദ്ദേശിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ഇവ നീക്കം ചെയ്യാൻ രജിസ്ട്രാർ കാര്യവട്ടം ക്യാമ്പസിൽ എത്തിയപ്പോൾ സംഘടനാ പ്രവർത്തകർ അഴിച്ച് നീക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |