SignIn
Kerala Kaumudi Online
Thursday, 08 October 2026 1.10 AM IST

കൗമുദി ടി.വി ഇന്നവേറ്റേഴ്സ് ആൻഡ് ഇൻവെസ്റ്റേഴ്സ് കോൺക്ലേവ് ഇന്ന്

1

കൊച്ചി: കൗമുദി ടി.വി സംഘടിപ്പിക്കുന്ന ഇന്നവേറ്റേഴ്സ് ആൻഡ് ഇൻവെസ്റ്റേഴ്സ് കോൺക്ലേവ് ഇന്ന് രാവിലെ 10.30ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കൊച്ചി ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിന്റെ വ്യവസായ മേഖലയ്ക്കായുള്ള നൂതനാശയങ്ങളും നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള പദ്ധതികളും ചർച്ചയാകും.

സംരംഭക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചവരുമായ ബിസിനസ് പ്രൊഫഷണലുകളെ ചടങ്ങിൽ ആദരിക്കും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും എറണാകുളം- തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ.എ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.കാളിരാജ് മഹേഷ് കുമാർ, കേരളകൗമുദി ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ്.എ.ജി എന്നിവർ മുഖ്യാതിഥികളാകും. കൗമുദി ടി.വി ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.ആർ.റോഷ് കുമാർ സ്വാഗതവും കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ.സുനിൽ കുമാർ നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONCLAVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA