SignIn
Kerala Kaumudi Online
Thursday, 03 September 2026 1.47 AM IST

പാർട്ടിക്കായി കുടുംബം പോലും നഷ്ടമാക്കി,​ ഗുണ്ടയാണെന്ന് പറഞ്ഞത് വിഷമിപ്പിച്ചു,​ മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കുന്നെന്ന് ചേന്തി അനിൽ

chenthi-anil-
ചേന്തി അനിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ,​ ക്ഷമാപണവുമായി മുൻ കോൺഗ്രസ് നേതാവ് ചേന്തി അനിൽ. മുഖ്യമന്ത്രിയോട് അരുതാത്തത് പലതും സംസാരിച്ചു. അതിൽ ഖേദം ഉണ്ട്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് പലതകു ംപറഞ്ഞ് പോയതെന്ന് ചേന്തി അനിൽ ജയിൽ മോചിതനായ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

എന്റെ നാവിൽ നിന്ന് അരുതാത്തത് പലതും വന്നു. അതിൽ വിഷമം ഉണ്ട്. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ അറിയാതെ സംസാരിച്ചു പോയതാണ്. അത് മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിച്ചതായി മനസിലാക്കി. അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. എപ്പോഴെങ്കിലും അവസരം കിട്ടിയാൽ ഞാൻ അദ്ദേഹത്തിന്റെ മുൻപിൽ വച്ച് ക്ഷമ പറയും- അനിൽ വ്യക്തമാക്കി.

ഞാൻ പാർട്ടിക്കാരനല്ല,​ ഗുണ്ടയാണെന്ന് ചിലർ പറഞ്ഞപ്പോൾ വിഷമം തോന്നി. പാർട്ടിക്ക് വേണ്ടിയാണ് കേസുകൾ ഉണ്ടാക്കിയത്. എന്റെ പേരിലുള്ള കേസുകൾ പരിശോധിച്ചാൽ എല്ലാവർക്കും മനസിലാകും. എന്റെ ഭാര്യ മരിച്ചിട്ട് ഒൻപത് മാസമേ ആയിട്ടുള്ളൂ. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അവർ സ്ഥാനാർത്ഥിയായിരുന്നു. 24 വോട്ടിനാണ് പരാജയപ്പെട്ടത്. എന്റെ കുടുംബം പോലും പാർട്ടിക്കായി നഷ്ടമാക്കി. ഞാനുംമോളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഞാൻ ജയിലിലായപ്പോൾ അഞ്ച് ദിവസം മകൾ ഒറ്റയ്ക്കായിരുന്നു. ഇതുപോലുള്ള വിഷയങ്ങളിൽ ചെന്ന് പെടാതെ ഇരിക്കാൻ ഇനി ശ്രമിക്കുമെന്നും ചേന്തി അനിൽ പറഞ്ഞു.

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസിൽ ഉപാധികളോടെയാണ് അനിലിന് തിരുവനന്തപുരം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENTHI ANIL, CHENTHI ANIL BAIL, CHENTHI ANIL ARREST, VD SATHEESHAN, CHENTHI ANIL APPOLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA