SignIn
Kerala Kaumudi Online
Thursday, 03 September 2026 2.01 AM IST

സത്യവ്രത സ്വാമികളുടെ ശതാബ്ദി സമാധി ദിനം ആചരിച്ചു

sathyviruthan-swami

ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ പ്രമുഖ ശിഷ്യനും ഗുരുസേവയിലും ലോകസേവയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പുണ്യ പുരുഷനുമായ സത്യവ്രത സ്വാമികളുടെ ശതാബ്ദി സമാധി ദിനം ശിവഗിരിയിൽ ആചരിച്ചു.ഗുരുധർമ്മ പ്രചരണ സഭയുടെ കീഴിൽ ശിവഗിരിയിൽ പുതുതായി പണി കഴിപ്പിച്ച നമാമി സത്യവ്രതം’ഹാളിലായിരുന്നു ചടങ്ങ്.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി സുകൃതാനന്ദ അധ്യക്ഷത വഹിച്ചു. സ്വാമി സത്യാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. സഭ ഭാരവാഹികളായ ഡി.രാജഗോപാൽ, ഷാജി കുമാർ,മീഡിയ കമ്മിറ്റി ചെയർമാൻ എം.ജയരാജു.പി.ആർ.ഒ.പ്രൊഫ.സനൽ കുമാർ എന്നിവർ പങ്കെടുത്തു.

1924-ൽ ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവൻ വിളിച്ചു ചേർത്ത സർവമത സമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തിയത് സത്യവ്രത സ്വാമികളായിരുന്നു. ശ്രീനാരായണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിലും , തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ രൂപീകരണത്തിന് ഊർജം പകരുന്നതിലും സത്യവ്രത സ്വാമികളുടെ പ്രസംഗങ്ങളും പ്രവർത്തനങ്ങളും നിർണായക പങ്കു വഹിച്ചു. എസ്.എൻ.ഡി.പി.യോഗത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. 33-ാം വയസ്സിൽ,1926-ൽ കുട്ടനാട്ടിലെ മാമ്പുഴക്കരയിലുണ്ടായ വഞ്ചി അപകടത്തെ തുടർന്നാണ് സത്യവ്രത സ്വാമികൾ അകാലത്തിൽ ദേഹ വിയോഗം ചെയ്തത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA