തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളർച്ചയുടെ ചരിത്രവും നാഴികക്കല്ലുകളും വ്യക്തമാക്കുന്ന പുരാരേഖകളുടെ സമാഹാരമായ 'ഹെൽത്ത് ഇൻ ഹിസ്റ്ററി- സെലക്ടഡ് ഡോക്യൂമെൻ്‌സ്' പുറത്തിറങ്ങി. 1800 മുതൽ 1956 വരെയുള്ള ഒന്നര നൂറ്റാണ്ടിന്റെ അപൂർവ്വമായ ഔദ്യോഗിക രേഖകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വാതന്ത്ര്യ പ്രാപ്തിക്ക് മുമ്പുതന്നെ ഗ്രാമീണ പ്രദേശങ്ങളിൽ ഡിസ്പെൻസറികളും ആശുപത്രികളും സ്ഥാപിച്ച് അടിത്തറ പാകിയിരുന്നതിന്റെ ഫലമായാണ്
കേരളത്തിന് ആരോഗ്യരംഗത്ത് വൻകുതിപ്പ് ഉണ്ടായതെന്ന് പുസ്തകം വ്യക്തമാക്കുന്നു.
പകർച്ചവ്യാധികളെ നേരിടാൻ ഭരണകൂടങ്ങൾ സ്വീകരിച്ച മാർഗങ്ങൾ, മാതൃകകൾ, വാക്സിനേഷന്റെ ആരംഭം, അതിനായി ആരംഭിച്ച ക്യാമ്പുകൾ, ആശുപത്രികളുടെ നിർമ്മാണം,ജയിലിലെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ, ആയുർവേദത്തിന്റെ പ്രചാരണം എന്നിവയെല്ലാം വിശദമാക്കുന്നു. സാനിറ്ററി വകുപ്പിന്റെ രൂപീകരണം, രോഗ പ്രതിരോധ നിയമങ്ങൾ, ഡോക്ടർമാർക്കുള്ള ഔദ്യോഗിക ചികിത്സാ മാർഗ്ഗരേഖകൾ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സംസ്ഥാന പുരാരേഖാ വകുപ്പാണ് പുസ്തകം തയ്യാറാക്കിയത്.
മന്ത്രി ഒ.ജെ ജനീഷ് പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ് നായർ ഏറ്റുവാങ്ങി. പുരാരേഖാ വകുപ്പ് ഡയറക്ടർ പാർവതി എസ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.ചന്ദ്രൻ പിള്ള എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |