
തിരുവനന്തപുരം:പറന്നാലും ഇല്ലെങ്കിലും മാസം 80 ലക്ഷം രൂപ വാടക നൽകേണ്ട ചിപ്സൺ ഏവിയേഷനുമായുള്ള കരാർ പുതുക്കില്ലെന്ന് ലോകായുക്തയെ അറിയിച്ച് സർക്കാർ. മുഖ്യമന്ത്രി മലപ്പുറത്തേക്ക് ചാർട്ടേഡ് വിമാനത്തിൽ പോയതിന്റെ പണം ചിപ്സൺ നൽകിയത് ഹെലികോപ്ടർ വാടകക്കരാർ പുതുക്കാനെന്നാരോപിച്ചുള്ള ഹർജിയിലാണ് ഇക്കാര്യമറിയിച്ചത്. ചിപ്സണുമായുള്ള വാടകകരാർ പുതുക്കില്ലെന്ന് രേഖാമൂലം നവംബർ മൂന്നിന് അറിയിക്കാൻ ലോകായുക്ത നിർദ്ദേശിച്ചു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫലിയാണ് ലോകായുക്തയിൽ ഹാജരായത്.
മുഖ്യമന്ത്രിക്ക് യാത്രചെയ്യാൻ സ്വകാര്യവിമാനം ഏർപ്പാടാക്കിയത് ചിപ്സൺ ആണെന്നത്
പുറത്തായിരുന്നു. ഹെലികോപ്ടർ വാടകക്കരാർ പുതുക്കാനാണിതെന്നും അനർഹമായ സഹായം മുഖ്യമന്ത്രി സ്വീകരിച്ചെന്നും ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ കെ.എം.ഷാജഹാനാണ് ഹർജി നൽകിയത്. ചിപ്‌സന്റെ ഇൻവോയ്സും ഹാജരാക്കിയിരുന്നു.
സത്യപ്രതിജ്ഞാലംഘനമാണെന്ന ഹർജിയിലെ ആരോപണം തള്ളി. ഹൈക്കോടതി
ഉത്തരവുകളും തീരുമാനങ്ങളും റദ്ദാക്കാറുണ്ടെന്നും ഇതെല്ലാം മന്ത്രിമാരുടെ സത്യപ്രതിജ്ഞാലംഘനമല്ലെന്നുമുള്ള വാദം അംഗീകരിച്ചാണിത്. മുഖ്യമന്ത്രിയുടെ യാത്ര വ്യക്തിപരമല്ലെന്നും രക്ഷാദൗത്യം ഏകോപിപ്പിക്കാനായിരുന്നെന്നും പ്രോസിക്യൂഷൻ ഡയറക്ടർ അറിയിച്ചു. സർക്കാർപണം ചെലവഴിച്ചിട്ടില്ലെന്നും സൗജന്യയാത്രയിൽ മറ്റാർക്കും ഗുണമുണ്ടായിട്ടില്ലെന്നും വാദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |