
തിരുവനന്തപുരം : കേന്ദ്ര സർക്കാർ ഏകപക്ഷീയമായി പാർലമെന്റിൽ പാസാക്കിയ ലേബർ കോഡ് അതേ നിലയിൽ കേരളത്തിൽ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ
നിലപാട് പ്രതിഷേധാർഹമാണെന്നും, മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് പഠിക്കുകയാണെന്നും
എ. ഐ. റ്റി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആരോപിച്ചു.ലേബർ കോഡുകൾ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എ.ഐ.ടി.യു.സി സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.ജി. രാഹുൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോളമൻ വെട്ടുകാട് സ്വാഗതം ആശംസിച്ചു. എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി ആർ പ്രസാദ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോർജ്ജ് തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് പള്ളിച്ചൽ വിജയൻ, ജോയിന്റ് സെക്രട്ടറിമാരായ ജട നായിഡു, പാപ്പനംകോട് അജയൻ കെ നിർമലകുമാർ ഡി, അരവിന്ദാക്ഷൻ, ബിഎസ് റെജി , ടി ഷാജി കുമാർ , എം ശിവകുമാർ, മൈക്കിൾ ബാസ്റ്റിൽ, ഡി എ ദീപ തുടങ്ങിയവർ സംസാരിച്ചു.നേതാക്കളായ സിന്ധുരാജൻ, പേട്ട രവീന്ദ്രൻ, പുഷ്പവല്ലി , ജി.എൻ. ശ്രീകുമാർ, കോവളം ശിവകുമാർ, ഉണ്ണികൃഷ്ണൻ, മുട്ടക്കാട് ശശി, മണിയൻ വെട്ടുകാട്, ചന്ദ്രബാബു, എം.എസ്. റഷീദ്, കാലടി പ്രേമചന്ദ്രൻ, പുറുത്തിപാറ സജീവ് തുടങ്ങിയവർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |