
ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകയായ 13 കാരിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചു. ബന്ധുക്കളാരും കുട്ടിയെ ഏറ്റെടുക്കാനെത്താത്തതിനാൽ സർക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിൽ തുടരും. വിദ്യാഭ്യാസമടക്കമുള്ള ചെലവുകൾ സർക്കാർ വഹിക്കും. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി നിയോഗിച്ച അഭിഭാഷകനാണ് പെൺകുട്ടിക്കായി ഹാജരായത്. ആഗസ്റ്റ് 15ന് രാത്രിയാണ് പരവൂർ കൊച്ചാലുംമൂട് സരസ്വതിനിവാസിൽ ശിവൻകുട്ടിചെട്ടിയാർ (67) കരുവാറ്റയിലെ വാടകവീട്ടിൽ കൊല്ലപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |