SignIn
Kerala Kaumudi Online
Tuesday, 20 October 2026 8.52 AM IST

കോൺഗ്രസിന്റെ അപക്വമായ നിലപാട് പിണറായി പിടിവള്ളിയാക്കുന്നു: കെ. സുരേന്ദ്രൻ

k-surendran

പാലക്കാട്: കോൺഗ്രസ് കാണിക്കുന്ന അപക്വമായ നിലപാട് പിണറായി വിജയന് ജനങ്ങളുടെമേൽ കുതിരകയറാനുള്ള അവസരമാവുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ പ്രതിരോധത്തിലായ സർക്കാരിനും സി.പി.എമ്മിനും പിടിവള്ളി ഇട്ട് കൊടുക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും പാലക്കാട് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ അടിസ്ഥാന പ്രശ്നമായ സ്വപ്നയുടെ രഹസ്യമൊഴിയാണ് ബി.ജെ.പി ചർച്ച ചെയ്യുന്നത്. സ്വന്തം വീട്ടിൽ ഉറങ്ങാൻ പോലും ഭയന്ന മുഖ്യമന്ത്രിക്ക് കോൺഗ്രസ് വടികൊടുത്തു. കേന്ദ്രസർക്കാർ സിൽവർ ലൈനിന് അനുമതി നൽകിയിട്ടില്ലെന്ന് ബി.ജെ.പി ആദ്യമേ പറഞ്ഞതാണ്. ഇപ്പോൾ മുഖ്യമന്ത്രിക്ക് കാര്യം ബോധ്യമായി. മുഖ്യമന്ത്രി ടൂബ് ലൈറ്റ് പോലെയാണ്. ശബരിമല വിഷയത്തിലും ഇതാണ് സംഭവിച്ചതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA