SignIn
Kerala Kaumudi Online
Wednesday, 04 November 2026 10.34 PM IST

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയും പ്രതി, അതിക്രമിച്ച് കയറൽ വകുപ്പുകൂടി കേസിൽ ചേർത്തു

adoor-police-station
അടൂർ പൊലീസ് സ്റ്റേഷനിലെ സംഭവത്തിൽ നിന്ന്,​ ശ്രീനാദേവി കുഞ്ഞമ്മ

അടൂർ: പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയും പ്രതിയായി. ശ്രീനാദേവിക്കെതിരെ അതിക്രമിച്ചു കയറൽ വകുപ്പ് കൂടി ചേർത്തു. അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണകേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെന്നി നൈനാൻ, നെസ്‌മൽ, അബിൻ ശിവദാസ് എന്നിവരും പ്രതികളാണ്. ശ്രീനാദേവിയെ പ്രതിചേർത്തെങ്കിലും അറസ്റ്റ് ഉണ്ടാകുമോ എന്നത് വ്യക്തമല്ല. കഴിഞ്ഞദിവസം കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്‌ണൻ പള്ളിക്കലിന് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും ഇന്ന് ജാമ്യം ലഭിച്ചിരുന്നു.

പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണം തന്നെ തള്ളി പറഞ്ഞതല്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചത്. അന്വേഷണത്തെ പൂർണമായി സ്വാഗതം ചെയ്യുന്നെന്നും കേസുകളെ നിയമപരമായി നേരിടുമെന്നും അവർ‌ പറഞ്ഞു.

അതേസമയം, യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമം അതീവ ഗൗരവകരമാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ മുൻപ് വ്യക്തമാക്കിയത്. പൊലീസ് സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ചു കയറി ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജൂലായ് 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.

English Summary

Congress leader Sreenadevi Kunjamma has been named as an accused in the Adoor police station attack case. A trespassing charge has also been added against her. Youth Congress workers Fenny Nainan, Nesmal and Abin Sivadas are also accused in the case. However, it remains unclear whether Sreenadevi will be arrested.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADOOR POLICE STATION ARREST, SREENADEVI KUNJAMMA CASE, ACCUSED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA