
തിരുവനന്തപുരം:പത്തുവർഷത്തിന് ശേഷമുള്ള ഭരണമാറ്റം പ്രതിഫലിപ്പിച്ച്, കെട്ടിലും മട്ടിലും അടിമുടി മാറി സർക്കാർകലണ്ടർ. മുൻ വർഷത്തെ അപേക്ഷിച്ച് കവർ പേജുണ്ട്. നീല പശ്ചാത്തലത്തിൽ സൂര്യോദയത്തിന്റെ ദൃശ്യമാണ് കവർപേജ്. മറ്റു പേജുകൾക്കും നീലയുടെ പ്രസരിപ്പ്.
ഓരോ പേജിലും സർക്കാർ ചിഹ്നത്തിന് താഴെ നീലനിറത്തിലാണ് കേരളസർക്കാർ എന്നുള്ളത്. കഴിഞ്ഞവർഷം ഇത് കറുപ്പായിരുന്നു. ചുവപ്പുനിറത്തിൽ ഗവൺമെന്റ് ഒഫ് കേരളം എന്നുമുണ്ട്. തൊട്ടുതാഴെ രാഷ്ട്രപിതാവിന്റെ ചിത്രം. ഒക്ടോബർ 31ന് മുഖ്യമന്ത്രി വി.ഡി.സതീശനാണ് കലണ്ടർ പുറത്തിറക്കിയത്.
മുൻപ് ആറുഷീറ്റുകളിൽ 12പേജിലാണ് അച്ചടിച്ചിരുന്നത്. ഇത്തവണ ഏഴുഷീറ്റുകളിൽ 13 പേജുകളിലാണ്. അവധിദിവസങ്ങൾക്ക് പതിവുപോലെ ചുവപ്പ് . ഇംഗ്ളീഷ് വർഷവും മാസത്തിന്റെ ഇംഗ്ളീഷിലുള്ള പേരും നീലനിറത്തിലാണ്. മലയാളത്തിലെപേരിന് ചുവപ്പും.
സംസ്ഥാനത്തിന്റെ പേര് കേരളം ആയിട്ടും കലണ്ടറിൽ 'കേരളസർക്കാർ" തന്നെ. മലയാളവ്യാകരണപ്രകാരം കേരളസർക്കാർ എന്നതാണ് ശരി. കേരളം സർക്കാർ എന്നെഴുതുന്നത് തെറ്രാണ്. സാധാരണ നാലുലക്ഷംകലണ്ടറുകളാണ് അച്ചടിക്കുന്നത്. ഇക്കുറി കൂടിയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |