SignIn
Kerala Kaumudi Online
Saturday, 12 September 2026 7.42 AM IST

എല്ലാ ബാങ്ക് ശാഖകളും ഏപ്രിൽ 6 മുതൽ തുറക്കും, 10 മുതൽ രണ്ട് വരെ പ്രവർത്തനം

bank

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണംമൂലം അടച്ചിട്ട എല്ലാ ബാങ്ക് ശാഖകളും തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിയ്ക്കും. 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാ ബ്രാഞ്ചുകളും തുറന്നു പ്രവത്തിയ്ക്കണം എന്ന് ധനകാര്യ സേവന വകുപ്പ് ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു.

ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണം സുഗമമാക്കുന്നതിനും പരാതികൾ പരിഹരിയ്ക്കാനുമാണ് അടച്ചിട്ട എല്ലാ ശാഖകളും തുറക്കാൻ നിർദേശം നൽകിയത്. 10 മുതൽ രണ്ടു മണി വരെയാകും ബാങ്കുകൾ പ്രവർത്തിയ്ക്കുക.

പണം നിക്ഷേപിയ്ക്കൽ, പിൻവലിയ്ക്കൽ, ചെക്ക് ക്ലിയറൻസ്, റെമിറ്റൻസ് സേവനങ്ങൾ തുടങ്ങിയവ ബാങ്ക് ശാഖകളിലും ലഭ്യമാണ്. എന്നാൽ ഒരേസമയം സേവനം നൽകുന്ന ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കും. ഡിജിറ്റൽ ഇടപാടുകളും ബാങ്കുകൾ കൂടുതലായി പ്രോത്സാഹിപ്പിയ്ക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA