
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ സഹോദരി മാതയുടെ മകളായ ഭഗവതിയുടെ ചെറുമകൾ, ചെമ്പഴന്തി കണ്ണൻവിളാകം കുട്ടിയമ്മ ഭവനിൽ എൻ.ലളിത (90 )നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. ചെമ്പഴന്തി ഗുരുകുലത്തിൽ ദീർഘനാൾ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ കരുണാകരൻ, മാതാവ് നളിനി, സഹോദരങ്ങൾ: വാസന്തി, ശാരദ, ഇന്ദിര, അനിത, സനൽകുമാർ, പരേതനായ മോഹനൻ, പരേതനായ ഹരിദാസ്. മൃതദേഹം കുളത്തൂർ കോലത്തുകര ക്ഷേത്ര സമാജത്തിന്റെ ശ്‌മശാനത്തിൽ സംസ്‌കരിച്ചു . ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,സ്വാമി ശങ്കരാനന്ദ, സ്വാമി ആനന്ദ തീർത്ഥർ എന്നിവർ അനുശോചനം അർപ്പിച്ചു. സഞ്ചയനം 4ന് രാവിലെ 7.30ന്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |