
തിരുവനന്തപുരം: പൊലീസ് കംപ്ലെയിന്റ് അതോറിട്ടി ചെയർമാനായി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരേയുള്ള പരാതികൾ പരിശോധിക്കുന്നതിനുള്ള അർദ്ധ ജുഡീഷ്യൽ സംവിധാനമാണിത്. ഹൈക്കോടതി ജഡ്ജിയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാര്‍ർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കമ്മിഷൻ ചെയർമാൻ, പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജൂഡീഷ്യൽ കമ്മിഷൻ, ബസ് ചാർജ് വർദ്ധനയെക്കുറിച്ചു പഠിക്കാനുള്ള കമ്മിഷൻ, മുനമ്പം തർക്ക വിഷയങ്ങളിൽ പരിഹാരമുണ്ടാക്കാനുള്ള കമ്മിഷൻ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |