SignIn
Kerala Kaumudi Online
Thursday, 06 August 2026 1.54 AM IST

കരുത്തുകൂട്ടാൻ 206 പൊലീസ് ഇൻസ്പെക്ടർമാരെ പുനർവിന്യസിക്കും

കോഴിക്കോട്: ലഹരി, പോക്സോ കേസുകളടക്കം കൂടുന്ന സാഹചര്യത്തിൽ 206 ഇൻസ്പെക്ടർമാരെ പുനർവിന്യസിച്ച് പൊലീസിൻ്റെ കരുത്ത് കൂട്ടും.

സ്വാതന്ത്ര്യദിനം മുതൽ സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക് നൽകുന്നതിലൂടെ അധികം വരുന്ന ഇൻസ്പെക്ടർമാരെയായിരിക്കും നാർക്കോട്ടിക്സ്, പോക്സോ, സ്പെഷ്യൽ, ക്രിമിനൽ ബ്രാഞ്ചുകളിലടക്കം പുനർവിന്യസിക്കുക.

210 ഇൻസ്പെക്ടർ തസ്തികകൾ സൃഷ്ടിക്കണമെന്നാണ് ഡി.ജി.പി സർക്കാരിന് നൽകിയ റിപ്പോർട്ടിലെ ശുപാർശ. ഇതോടെ ഒരു ഡിവെെ.എസ്.പി മാത്രമുള്ള ഡിസ്ട്രിക്ട് സ്പെഷ്യൽ, ക്രെെംബ്രാഞ്ചുകൾ സജീവമാകും. ഇൻ്റർനെറ്റ് അടക്കമുള്ള സാങ്കേതിക വിദ്യയുടെ പ്രചാരത്തോടെ സെെബർ കുറ്റകൃത്യങ്ങളുടെ എണ്ണവും രീതിയും മാറി. ജില്ല ആൻ്റി നാർക്കോട്ടിക് വിഭാഗത്തിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള രണ്ട് ഓപ്പറേഷണൽ ടീമുകൾ വേണം. 59 സ്റ്റേഷനുകളിലേക്ക് വിജിലൻസ്, സ്റ്റേറ്റ് ക്രെെംബ്രാഞ്ച്, ഇക്കണോമിക് ഒഫൻസ് വിഭാഗങ്ങളിൽ നിന്ന് പുനർവിന്യസിക്കണമെന്നും റിപ്പോർട്ടിലുണ്ട്. കൂടുതൽ കുറ്റകൃത്യങ്ങളുളള 63 സ്ഥലങ്ങളിൽ ഇൻസ്പെക്ടർമാർക്കു തന്നെയാണ് സ്റ്റേഷൻ ചുമതല.

വിഭാഗം..... ഇൻസ്പെക്ടർ നിയമനം (എണ്ണം)

ഡി.സി.ആർ.ബി....20

ഡിസ്ട്രിക്റ്റ് ക്രെെംബ്രാഞ്ച്....20

ഡിസ്ട്രിക്റ്റ് സ്പെഷ്യൽ ബ്രാഞ്ച്....20

നാർക്കോട്ടിക്, പോക്സോ....40

എക്കണോമിക് ഒഫൻസസ്....25

വിജിലൻസ്, ആന്റി കറപ്ഷൻ...32

ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ്....20

സ്റ്റേറ്റ് ക്രെെംബ്രാഞ്ച്....15

ആന്റി ടെററിസ്റ്റ് സ്ക്വാഡ്....6

സെെബർ സ്റ്റേഷനുകൾ....6

കോഴിക്കോട് സിറ്റി ട്രാഫിക്....1

സോഷ്യൽ പൊലീസിംഗ് ഡയറക്ടറേറ്റ്....1

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA