SignIn
Kerala Kaumudi Online
Thursday, 06 August 2026 1.46 AM IST

മുത്തങ്ങ കേസ്: ഗീതാനന്ദനുൾപ്പെടെ അപ്പീൽ നൽകി

കൊച്ചി: മുത്തങ്ങ ഭൂസമര കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തി 5 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ആദിവാസി ഗോത്ര മഹാസഭ നേതാക്കൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ജൂലായ് 3ലെ കൽപ്പറ്റ സെഷൻസ് കോടതി വിധിക്കെതിരെ എം. ഗീതാനന്ദൻ, ബിനു, രമേശൻ, അനിൽകുമാർ എന്നിവരാണ് അപ്പീൽ സമർപ്പിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മുൻകൂർ അനുമതിയില്ലാതെയുള്ള സി.ബി.ഐ അന്വേഷണം നിയമവിരുദ്ധമാണ്. ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ മാത്രമേ തെളിയിക്കപ്പെട്ടിട്ടുള്ളൂവെന്ന് കോടതി തന്നെ നിരീക്ഷിച്ചിട്ടും ശിക്ഷിച്ചത് നിയമപരമല്ല. പ്രധാന സാക്ഷി പി.കെ. ശശിധരന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും അപ്പീലിൽ പറയുന്നു. ഹർജി അടുത്തദിവസം പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA