
പന്തളം: തിരുവാഭരണവാഹകസംഘം മുൻ ഗുരുസ്വാമി തോന്നല്ലൂർ കുളത്തിനാൽ ഗംഗാധരൻ പിള്ള(92) നിര്യാതനായി.
ഏഴ് പതിറ്റാണ്ടായി പന്തളത്ത് നിന്ന് ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയെ പേടകങ്ങൾ വഹിച്ച് അനുഗമിച്ച സംഘത്തിൻ്റെ നേതൃത്വം ഗംഗാധരൻ പിള്ളയ്ക്കായിരുന്നു. 83 കിലോമീറ്ററുള്ള പന്തളം താര എന്നറിയപ്പെടുന്ന പരമ്പരാഗത പാതയിലൂടെ കാൽനടയായാണ് ശബരിമലയിലേക്കും തിരികെയുമുള്ള യാത്ര. 2023 ലാണ് തിരുവാഭരണങ്ങളുമായി അവസാനമായി ശബരിമലയ്ക്ക് പോയത്. പ്രായാധിക്യം കാരണം പിന്നീട് ചുമതല ഒഴിഞ്ഞു. മരുതവന ശിവൻകുട്ടിയാണ് ഇപ്പോൾ ഗുരുസ്വാമി. ഗംഗാധരൻ പിള്ളയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരിക്കുട്ടിയമ്മ. മക്കൾ: ഉണ്ണി കുളത്തിനാൽ, പുഷ്പ, സിന്ധു , സുനിത. മരുമക്കൾ: രജിത (ടീച്ചർ, എൻ.എസ്. എസ് ജി.എച്ച്.എസ്. പന്തളം) ,മധുകരിങ്ങോടത്ത്, മധുകുമാർ , പരേതനായ സോപാനം ശ്രീകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |