SignIn
Kerala Kaumudi Online
Saturday, 05 September 2026 1.05 AM IST

എസ്. സുബ്രഹ്മണ്യൻ ആകാശവാണി ഉപമേധാവി

subrahmanian

തിരുവനന്തപുരം: ആകാശവാണിയുടെ വാർത്താവിഭാഗം ഉപമേധാവിയായി എസ്. സുബ്രഹ്മണ്യനെ നിയമിച്ചു. അഡി.ഡയറക്ടർ ജനറൽ ഒഫ് ന്യൂസ് സർവീസായി ഡൽഹിയിലാണ് നിയമനം. 2001ബാച്ച് ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥനായ അദ്ദേഹം നേരത്തേ ഗവർണറുടെ പി.ആർ.ഒയായിരുന്നു. തിരുവനന്തപുരം ദൂരദർശൻ വാർത്താവിഭാഗം ഡയറക്ടറായും പ്രതിരോധ മന്ത്രാലയത്തിലെ ഡയറക്ടർ പബ്ലിക് റിലേഷൻസായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നിന്ന് ബി.ടെക്കും എം.ബി.എയും നേടിയിട്ടുണ്ട്. തൊടുപുഴ സ്വദേശിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKASHAVANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA