
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഡയറക്ടറുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചയിലെ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഹൗസ് സർജന്മാരുടെ സമരം തുടരുന്നു. ഇന്ന് പാലക്കാട് കളക്ട്രേറ്റിലേയ്ക്ക് മാർച്ച് നടത്തുമെന്നും ഹൗസ് സർജന്മാർ അറിയിച്ചു.
അത്യാഹിത വിഭാഗത്തിൽ മരുന്ന് എത്തിക്കുമെന്നും എക്‌സ്‌റേ മെഷീന്റെ പ്രശ്‌നം പരിഹരിക്കുമെന്നുമായിരുന്നു ഡയറക്ടറുടെ ഉറപ്പ്. ഇതൊന്നും പാലിച്ചില്ലെന്ന് ആരോപിച്ച് ഡ്യൂട്ടി ബഹിഷ്‌കരിച്ച് ഹൗസ് സർജന്മാർ ഇന്നലെ വീണ്ടും അനിശ്ചിതകാല സമരത്തിനിറങ്ങുകയായിരുന്നു.
അത്യാഹിത വിഭാഗത്തിലെ മരുന്ന് ക്ഷാമവും എക്‌റേ യൂണിറ്റിന്റെ തകരാറും പരിഹരിക്കാമെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്നും മന്ത്രി കെ.എ.തുളസി നേരിട്ടെത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച ഡയറക്ടർ ഒ.കെ.മണിയുമായുളള ചർച്ചയിലാണ് ഹൗസ് സർജന്മാരുടെ സമരം ഒത്തുതീർപ്പാക്കിയത്. ആശുപത്രിയുടെ അസൗകര്യങ്ങളിൽ പ്രതിഷേധിച്ചാണ് സെപ്തംബർ ഒന്ന് മുതൽ ഡോക്ടർമാർ ജോലി ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങിയത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് കാമ്പസിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡോക്ടർമാരെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടി വന്നു. ഡോക്ടർമാരെ പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇതിന് പിന്നാലെയായിരുന്നു അപര്യാപ്തതകൾ ചൂണ്ടിക്കാണിച്ച് ഡോക്ടർമാർ സമരത്തിന് ഇറങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |