SignIn
Kerala Kaumudi Online
Saturday, 05 September 2026 12.56 AM IST

അഷ്ടമിരോഹിണി വള്ളസദ്യ: ദേവസ്വം ബോർഡ് പ്രസിഡൻ്റ് വിട്ടുനിന്നു

aa

ആറന്മുള: ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ പങ്കെടുക്കാതെ വിട്ടുനിന്നു. ഉപരാഷ്ട്രപതി പങ്കെടുത്ത ഉത്രട്ടാതി ജലമേളയിലേക്ക് ക്ഷണിക്കാതിരുന്നതിലുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന. വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നാണ് ജയകുമാറിൻ്റെ വിശദീകരണം. അദ്ദേഹത്തിന് പകരം ക്ഷേത്ര തന്ത്രിമാരിൽ ഒരാളായ അക്കീരമൺ കാളിദാസ ഭട്ടതിരിയാണ് ഉദ്ഘാടനം ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VALLASADHYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA