SignIn
Kerala Kaumudi Online
Monday, 03 August 2026 3.16 AM IST

ജർമ്മനിയിലെ യോഗവി​ദ്യാശ്രമത്തി​ൽ 'ദൈവദശകം': ജർമ്മൻ ഭാഷയിൽ ആലപിച്ചത് 350 വിദേശികൾ

daivadasakam

കൊല്ലം: ജർമ്മനിയിലെ യോഗവിദ്യ ആശ്രമത്തിൽ വിവിധ രാജ്യങ്ങളിലെ 350 പേർ ചേർന്ന് ജർമ്മൻ ഭാഷയിൽ ശ്രീനാരായണ ഗുരുദേവന്റെ 'ദൈവദശകം' ആലപിച്ചത് ചരി​ത്രമായി​. യോഗവിദ്യ സ്ഥാപകനായ സുകദേവ് ബ്രിറ്റ്സ് വിശുദ്ധ ദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് ചെയർമാൻ ഡോ. വരുൺ​ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

ഗുരുദേവന്റെ ദർശനങ്ങൾ ലോകജനത ഏറ്റെടുക്കാൻ തുടങ്ങി​യതി​ന്റെ സന്ദേശമാണെന്ന് ഡോ. വരുൺ​ രാധാകൃഷ്ണൻ പറഞ്ഞു. 'ഇത് ഒരു സാംസ്കാരിക പരിപാടിയല്ല,ലോക സമാധാനത്തിന്റെയും മാനവസൗഹാർദ്ദത്തിന്റെയും പുതിയ തുടക്കമാണ്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ അതിരുകൾ കടന്ന് ലോകമനസുകളിലേക്ക് എത്തി. വരും ദിവസങ്ങളിൽ വിദേശികളുടെ കൂടുതൽ പങ്കാളിത്തത്തോടെ ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാനാണ് ലക്ഷ്യം'- അദ്ദേഹം പറഞ്ഞു.യോഗവിദ്യ സ്ഥാപകൻ സുകദേവ് ബ്രിറ്റ്സ് ശ്രീനാരായണ ഗുരുവിന്റെ സർവമാനവിക സന്ദേശങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. ഡോ. വരുൺ രാധാകൃഷ്ണൻ മലയാളത്തിൽ ദൈവദശകം ആലപിച്ചു. തുടർന്നാണ് ശ്രേയ വരുണിന്റെ നേതൃത്വത്തിൽ 350 വിദേശികൾ ജർമ്മൻ ഭാഷയിൽ ദൈവദശകം ആലപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAIVADASAKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA