SignIn
Kerala Kaumudi Online
Monday, 03 August 2026 3.16 AM IST

യന്ത്രത്തകരാർ: കൊച്ചിയിൽ കണ്ടെയ്‌നർ കപ്പലിന്റെ നിയന്ത്രണം നഷ്ടമായി

padam

കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ നിന്ന് മടക്കയാത്ര തുടങ്ങവേ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് ആശങ്കയ്‌ക്ക് ഇടയാക്കി. എസ്.എസ്.എൽ മുംബയ് എന്ന കണ്ടെയ്‌നർ ഫീഡർ കപ്പലിനാണ് എൻജിൻ തകരാറിനെ തുടർന്ന് പോർട്ടിൽവച്ച് നിയന്ത്രണം നഷ്ടമായത്. ദിശതെറ്റി കരയിലേക്കു നീങ്ങിയ കപ്പലിനെ ഉടൻ ഓഷ്യൻ എന്റർപ്രൈസസ്, വല്ലാർപാടം എന്നീ ടഗ് ബോട്ടുകൾ എത്തി നിയന്ത്രണത്തിലാക്കിയതിനാൽ വൻ അപകടം തലനാരിഴയ്‌ക്ക് ഒഴിവായി. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

യാത്ര ഉപേക്ഷിച്ച കപ്പൽ അറ്റകുറ്റപ്പണിക്കായി ക്യൂ ടെൻ ബെർത്തിലേക്കു മാറ്റി. തകരാർ പരിഹരിച്ചശേഷം കപ്പൽ മുംബയിലേക്ക് യാത്ര തിരിക്കും. കഴിഞ്ഞമാസം 31ന് ഗുജറാത്തിൽ നിന്ന് എത്തിയതാണ് കപ്പൽ. കരയിലേക്ക് നീങ്ങിത്തുടങ്ങിയ കപ്പലിനെ നിയന്ത്രിക്കാൻ ടഗ് ബോട്ടുകൾക്ക് സാധിച്ചതും കപ്പലിന്റെ വേഗത കുറയ്‌ക്കാൻ കഴിഞ്ഞതുമാണ് അപകടം ഒഴിവാക്കിയത്.

പ്രദേശത്തുണ്ടായിരുന്ന യുവാക്കൾ ഈ ദൃശ്യം പകർത്തി ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സങ്കേതിക പ്രശ്നം മാത്രമാണെന്നും അപകട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും പോർട്ട് അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA